Advertisement

മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായ കൂടുതൽ കെ കൃഷ്ണൻകുട്ടിക്ക്; ചെറുപ്പം വീ​ണാ ജോർജിന്

May 18, 2021
Google News 0 minutes Read

രണ്ടാം പിണറായി വിജയൻ സർക്കാറിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായം കൂടിയ അംഗം ജെ.ഡി.എസ്സിന്റെ കെ കൃഷ്ണൻകുട്ടിയാണ്. 76 വയസുള്ള അദ്ദേഹം പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എം.എൽ.എ ആണ്. ഒന്നാം പിണറായി സർക്കാറിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടി.

ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം, കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് മന്ത്രി ആയത്. യു.ഡി.എഫിന്റെ സുമേഷ് അച്യുതനും എൻ.ഡി.എയുടെ വി. നടേശനുമായിരുന്നു കൃഷ്ണൻകുട്ടിയുടെ എതിരാളികൾ. 33,878 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.

പത്തനംതിട്ടയിൽ​ നി​ന്നു​ള്ള ആ​ദ്യ വ​നി​ത ​മ​ന്ത്രി വീ​ണാ ജോ​ർ​ജിനാണ് പ്രാ​യം കു​റ​വ്. 44 വയസുള്ള വീ​ണാ സം​സ്ഥാ​ന​ത്ത് മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കയാണ്. കോ​ൺ​ഗ്ര​സി​ലെ കെ.​കെ ശ്രീ​നി​വാ​സ​നു​ശേ​ഷം ആ​റ​ന്മു​ള​യി​ൽ​ നി​ന്ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​കൂ​ടി​യാ​ണ് വീ​ണാ ജോ​ർ​ജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here