സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഒളിമ്പ്യൻ സുശീൽ കുമാർ

മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഒളിമ്പ്യൻ സുശീൽ കുമാർ.ഡൽഹിയിലെ രോഹിണി കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മെയ് നാലിനാണ് മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയ്ക്കും സുഹൃത്തുക്കൾക്കും ക്രൂര മർദ്ദനമേറ്റത്. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് മേഖലയിലായിരുന്നു സംഭവം. ചികിത്സയിലായിരുന്ന സാഗർ റാണ മെയ് അഞ്ചിന് മരിച്ചു. ഒളിവിൽ പോയ സുശീൽ കുമാറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സുശീൽ കുമാറും കൂട്ടാളികളും സാഗർ റാണയെ ഡൽഹിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു വന്ന് മർദിച്ചുവെന്നാണ് സാക്ഷികളുടെ മൊഴി.
സുശീൽ കുമാറിനെ കുറിച്ചുള്ള വിവരങ്ങൾക്ക് കൈമാറുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നൽകുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നൽകിയാൽ 50,000 രൂപയും പാരിതോഷികം നൽകും.ഒളിംപിക്‌സ് മെഡൽ ജേതാവായ സുശീൽ കുമാറിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീൽ കുമാർ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Story Highlights: Sushil Kumar files anticipatory bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here