Advertisement

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഡോക്ടറുടെ സേവനം ലഭിക്കാത്ത രോഗികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനവുമൊരുക്കി കല്‍പറ്റ എംഎല്‍എ

May 18, 2021
0 minutes Read

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഡോക്ടറുടെ സേവനം ലഭിക്കാത്ത രോഗികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനവുമൊരുക്കി കല്‍പറ്റ എംഎല്‍എ. വീട്ടിലിരുന്ന് തന്നെ രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. കൊവിഡിന് പുറമേ കാൻസർ ഉള്‍പ്പടെയുള്ള രോഗം ബാധിച്ച നിരവധിപേരാണ് വയനാട്ടില്‍ ലോക്ഡൗണ്‍ കാലത്ത് കഷ്ടതയനുഭവിക്കുന്നത്.

ജില്ലയിലേക്ക് ആവശ്യത്തിന് മരുന്നുകള്‍ എത്തുന്നില്ല. മുഖ്യശ്രദ്ധ കൊവിഡില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ഡോക്ടര്‍മാരുടെ സേവനവും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖിന്റെ നേതൃത്വത്തില്‍ ടെലിമെഡിസിന്‍ സൗകര്യമൊരുക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ആര്‍സിസി, മലബാര്‍ കാൻസർ സെന്റര്‍, എംവിആര്‍ കാൻസർ സെന്റര്‍ ഉള്‍പ്പടെയുള്ള പ്രമുഖസ്ഥാപനങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം സൂപ്പര്‍ സെപഷ്യാലിറ്റി ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ രോഗികള്‍ക്ക് ലഭ്യമാകുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സേവനങ്ങള്‍ സൗജ്യമാണ്. ജില്ലയിലെ വിദഗ്ധ ഡോക്ടറായ വി.ജെ.സെബാസ്റ്റ്യന്‍ ആണ് പദ്ധതിയുടെ ഡയറക്ടര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top