ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇഗോർ സ്റ്റിമാച്

2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്. ഇന്ന് വൈകുന്നേരം ടീം ദോഹയിലേക്ക് തിരിക്കും. ജൂൺ മൂന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കും. മെയ് 15 മുതൽ താരങ്ങളും മറ്റ് അംഗങ്ങളും ന്യൂഡൽഹിയിലെ ബയോ ബബിളിൽ ഐസൊലേഷനിലായിരുന്നു.
ജൂൺ മൂന്നിന് ഖത്തറിനെ നേരിടുന്ന ഇന്ത്യ ഏഴിന് ബംഗ്ലാദേശുമായി കളിക്കും. 15ന് അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ദോഹയിലെ ജസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
28 അംഗ ടീമിൽ എഫ്സി ഗോവയുടെ മധ്യനിര താരം ഗ്ലാൻ മാർട്ടിൻസ് മാത്രമാണ് പുതുമുഖ താരം. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ടീമിലുണ്ട്. രാഹുൽ കെപി പുറത്തായി. ഗുർപ്രീതിനൊപ്പം അമരീന്ദർ സിംഗും ധീരജ് സിംഗുമാണ് ഗോൾകീപ്പർമാരായി ഉള്ളത്. സുനിൽ ഛേത്രി, മൻവീർ സിംഗ്, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.
ഇന്ത്യൻ ടീം:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ധീരജ് സിംഗ്
പ്രതിരോധം: പ്രിതം കോട്ടാൽ, രാഹുൽ ഭേക്കെ, നരേന്ദർ ഗെഹ്ലോട്ട്, ചിംഗ്‌ലെൻസന സിംഗ്, സന്ദേശ് ജിംഗാൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്
മധ്യനിര: ഉദാന്ത സിംഗ്, ബ്രാണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാസോ, റൗളിൻ ബോർഗസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രൊണോയ് ഹാൽഡർ, സുരേഷ് സിംഗ്, ലാലെങ്‌മാവിയ റാൽട്ടെ, സഹൽ അബ്ദുൽ സമദ്, യാസിർ മുഹമ്മദ്, ലാലിൻസുവാല ചാങ്തെ, ബിപിൻ സിംഗ്. ആഷിഖ് കുരുണിയൻ
മുന്നേറ്റം: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻവീർ സിംഗ്
Story Highlights: Igor Stimac names squad for world cup qualifiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here