ടൗട്ടെ ചുഴലിക്കാറ്റ്; ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നരേന്ദ്ര മോദി

ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദുരിതബാധിത പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ആകാശ മാര്‍ഗ്ഗം സന്ദര്‍ശിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശനത്തിലാണ്.
ദില്ലിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിൽ സംഭവിച്ച നാശനഷ്ടം വിലയിരുത്താൻ അഹമ്മദാബാദിൽ ചേരുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മാത്രം 33 പേരാണ് മരിച്ചത്. മുബൈ ഒഎൻജിസി എണ്ണപ്പാടത്ത് തകർന്ന ബാർജിലുള്ള 89 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here