Advertisement

ഒഡിഷയിൽ ലോക്ക്ഡൗൺ നീട്ടി

May 19, 2021
1 minute Read

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ലോക്ക്ഡൗൺ നീട്ടി ഒഡിഷ സർക്കാർ. ജൂൺ ഒന്ന് വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. ജൂൺ ഒന്നിന് ശേഷം രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ചത്. കിഴക്കൻ ഒഡിഷയിലെ ചില ജില്ലകളിൽ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഡൽഹി, പഞ്ചാബ്, കേരള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടികൊണ്ടുള്ള തീരുമാനം നേരത്തെ സ്വീകരിച്ചിരുന്നു. നിലവിൽ ഒഡിഷയിൽ 94,293 കൊവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1086 പുതിയ കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തു

Story Highlights: lockdown odish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top