Advertisement

കൊവിഡിൽ മരിച്ചത് മൂന്ന് അധ്യാപകർ മാത്രം; സംഘടനയ്ക്ക് മറുപടിയുമായി യുപി സര്‍ക്കാര്‍

May 19, 2021
Google News 2 minutes Read

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്ത 1621 അധ്യാപക– അനധ്യാപക ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന അധ്യാപക സംഘടനയുടെ റിപ്പോർട്ട് സർക്കാർ തള്ളി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോലി ചെയ്ത അധ്യാപകരില്‍ മൂന്ന് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നേതൃത്വം നൽകിയ അധ്യാപകരാണ് കൊവിഡ് മൂലം മരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. രോഗബാധയേറ്റ് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നെന്നും പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടന വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇക്കാര്യം സൂചിപ്പിച്ച് കത്തും എഴുതിയിരുന്നു. മരണപ്പെട്ടവരെ കൊവിഡ് പോരാളികളായി പ്രഖ്യാപിക്കണമെന്നും, ഓരോരുത്തരുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

Story Highlights: UP govt refutes union claim 1621 covid deaths panchayat poll duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here