Advertisement

‘വലിയ ഉത്തരവാദിത്വമാണ്’; കഠിനമായി പരിശ്രമിക്കുമെന്ന് വീണാ ജോർജ്.

May 19, 2021
Google News 1 minute Read

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വീണാ ജോർജ്.

‘മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ആറന്മുളയ്ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണുന്നു. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം, വെല്ലുവിളികൾ ആയാലും അത് ഏറ്റെടുത്തുകൊണ്ട് പൂർണമായും നിറവേറ്റും’.
ആരോഗ്യമന്ത്രി ഒദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വീണാ ജോർജ് പറഞ്ഞു.

Story Highlights: health minister veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here