സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തി
സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റോിയത്തിൽ എത്തിച്ചേർന്നു. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിയുക്ത മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. സീതാറാം യെച്ചൂരി , കൊടിയേരി ബാലകൃഷണൻ എന്നിവരും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.
ക്ഷണക്കത്ത് ലഭിച്ചവർ 2.45 നകം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശിക്കണമെന്നാണ് നിർദേശം. പ്രവേശനം സെക്രട്ടറിയേറ്റ് അനക്സ്, പ്രസ് ക്ലബ്ബ് ഗേറ്റ് വഴിയാകും. 2.50 ന് നവകേരള ഗീതാഞ്ജലി അവതരണം നടക്കും. 1957 മുതൽ പിണറായി വിജയൻ സർക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആർ റഹ്മാൻ, യോശുദാസ് മോഹൻലാൽ, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ പങ്കാളിയാകും.
3.30 ന് സത്യവാചകം ഗവർണർ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിൽ ഗവർണറുടെ ചായ സൽക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
Story Highlights: cm reached tvm for swearing in
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here