എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

തലസ്ഥാനത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം. ഏകദേശം ഒൻപത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 22ഓളം രോഗികളാണ് മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്.ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്.
ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്ഥലം എം എല്‍ എയും മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here