ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു; വെടിനിർത്തലിന് മുൻകൈ എടുക്കണമെന്ന യുഎസ് നിർദേശം തള്ളി ഇസ്രയേൽ

ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നതിനിടയിൽ മാധ്യമപ്രവർത്തകൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു. വെടിനിർത്തലിന് മുൻകൈ എടുക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശം തള്ളിയ ഇസ്രയേൽ, ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി.
അതിനിടെ വെടിനിർത്തൽ വൈകാതെ അവസാനിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലും ഗാസയും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ പതിനൊന്നാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎന്നിന്റെ നേതൃത്വത്തിൽ നയതന്ത്ര നീക്കം തുടരുന്നതിനിടെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. ഗാസയിലെ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്നുള്ള അതിർത്തി ഇസ്രയേൽ കഴിഞ്ഞ ദിവസം തുറന്നെങ്കിലും വീണ്ടും അടച്ചു. ഇസ്രയേൽ നടത്തുന്നത് സംഘടിത ഭീകരവാദമാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. എന്നാൽ ലക്ഷ്യം നേടുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ നിലപാട്.
Story Highlights: isarel palastine conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here