Advertisement

കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ ; പിണറായി സര്‍ക്കാറിന്​ ആശംസയുമായി മോഹന്‍ലാല്‍

May 20, 2021
0 minutes Read

തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്​ ആശംസകള്‍ നേര്‍ന്ന്​ നടൻ മോഹന്‍ലാല്‍. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്​ത്​ ഏതാനും സമയത്തിനകം ആശംസ നേര്‍ന്നുള്ള​ സന്ദേശം ലാല്‍ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തു.

ഫേസ്​ബുക്ക് ​ പോസ്​റ്റിന്‍റെ പൂര്‍ണ രൂപം:

പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ
നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും .

സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.
സ്നേഹാദരങ്ങളോടെ
മോഹന്‍ലാല്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top