പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ സൈലന്റ് വാലി റോഡ് പുനര്‍നിര്‍മിച്ചില്ല; നാട്ടുകാര്‍ ദുരിതത്തില്‍

2018ലെ പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി മൂന്നാര്‍ സൈലന്റ് വാലി റോഡിന്റെ ഭാഗം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. ഇതുവഴിയുള്ള യാത്ര സാഹസം നിറഞ്ഞതാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മഹാപ്രളയ കാലത്തായിരുന്നു മണ്ണിടിച്ചിലില്‍ മൂന്നാര്‍ സൈലന്റ് വാലി റോഡിന്റെ ഭാഗമായുള്ള 300 മീറ്ററോളം വരുന്ന ഭാഗം തകര്‍ന്നത്.
ഒപ്പം തകര്‍ന്ന പല റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും സൈലന്റ് വാലി റോഡിലെ ഈ ഭാഗത്തെ പുനര്‍നിര്‍മാണം ഇനിയും വൈകുകയാണ്. മഴ ശക്തി പ്രാപിക്കും മുന്‍പ് റോഡ് പുനര്‍നിമിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകുണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പുനര്‍നിര്‍മാണത്തിനായി ഇടപെടല്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും അതെന്നാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. സൈലന്റ് വാലി, ഗൂഡാര്‍വിള, നെറ്റിക്കുടി തുടങ്ങിയ പ്രദേശത്തുള്ളവര്‍ മൂന്നാറിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് നിര്‍മാണം കാത്ത് കിടക്കുന്ന ഈ പാതയെയാണ്.
Story Highlights: flood, road, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here