18
Jun 2021
Friday

മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യയിൽ അഭയം തേടിയെന്ന് യു.എൻ.

മ്യാൻമറിൽ നിന്ന് 4,000 മുതൽ 6,000 വരെയുള്ള അഭയാർത്ഥികൾ ഇന്ത്യയിൽ അഭയം പ്രാപിച്ചുവെന്ന് യുഎൻ മേധാവിയുടെ വക്താവ് പറഞ്ഞു. മ്യാന്മറിൽ ഫെബ്രുവരിയിൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷമാണ് കൂട്ട പലായനം നടന്നത്.

മ്യാൻമറിലെ കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് ഏകദേശം 60,700 സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര അഭയാർത്ഥി ഏജൻസി (യു.എൻ‌.എച്ച്‌.സി‌.ആർ.) അറിയിച്ചു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 1,700 ലധികം അഭയാർഥികൾ തായ്‌ലൻഡിലേക്ക് കടന്നിട്ടുണ്ടെന്നും, അവരിൽ ഭൂരിഭാഗവും മ്യാൻമറിലേക്ക് മടങ്ങിയെന്നും. 4,000 മുതൽ 6,000 പേർ ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ടെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1,600 കിലോമീറ്ററിലധികം നീളമുള്ള അതിരുകളില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ അതിർത്തിയും, ബംഗാൾ ഉൾക്കടലിൽ ഒരു സമുദ്ര അതിർത്തിയും മ്യാൻമർ ഇന്ത്യയുമായി പങ്കിടുന്നു. നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ – അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവ മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു.

അഭയം തേടുന്ന എല്ലാവർക്കും സുരക്ഷയും സംരക്ഷണവും നൽകണമെന്ന് മ്യാൻമറിലെ യു.എൻ. സംഘം മേഖലയിലെ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിൽ നിന്നും വെടിമരുന്ന് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള അനുപാതമില്ലാത്ത ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ യു.എൻ. അധികൃതർ വീണ്ടും സൈന്യത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച യു.എൻ. മേധാവിയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, മ്യാൻമറിൽ സൈനിക ഭരണം ഏറ്റെടുത്ത് നൂറ് ദിവസം തികഞ്ഞപ്പോളേക്കും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി നിരവധി അനിയന്ത്രിതമായ അറസ്റ്റുകളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളിലും സൈനികം ഏർപ്പെട്ടുവെന്ന് പറഞ്ഞു. ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കാനും രാജ്യത്ത് സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി കൂടുതൽ താൽപ്പര്യത്തോടെ പ്രവർത്തിക്കാനും സൈന്യത്തോട് സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തു.

മ്യാൻമറിലെ അക്രമത്തിൽ ഇന്ത്യ അപലപിക്കുകയും ജീവഹാനിക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മ്യാൻമറിലെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാ പാർട്ടികളും അതീവ സംയമനം പാലിക്കണമെന്നും പുറപ്പെടുവിച്ചുള്ള ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) അഞ്ച് പോയിന്റ് സമവായത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

15 രാജ്യങ്ങളുള്ള യു.എൻ. സുരക്ഷാ സമിതി കഴിഞ്ഞ മാസം അവസാനം മ്യാൻമറുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മീറ്റിംഗ് നടത്തിയിരുന്നു.

ആസിയാൻ സംരംഭത്തെയും അഞ്ച് പോയിന്റ് സമവായത്തെയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് യു.എൻ. അംബാസഡറും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ ടി.എസ്. തിരുമൂർത്തി ട്വീറ്റ് ചെയ്തു. ആസിയാന്റെ ശ്രമങ്ങളെ ഇന്ത്യ ശക്തിപ്പെടുത്തുമെന്നും, സുരക്ഷാ സമിതിയും യു.എനും. “അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കണം.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തടങ്കലിലാക്കിയ നേതാക്കളെ മോചിപ്പിക്കാനും അക്രമത്തിന് അറുതി വരുത്താനും” ഇന്ത്യ സഹകരിക്കുമെന്നും ഇത് ഉറച്ച നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top