കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി; സീതാറാം യെച്ചൂരി

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്.പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. എല്‍.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാന്‍ സര്‍ക്കാറിന് സാധിക്കട്ടെ. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിച്ച നിലപാടും ഒട്ടേറെ അഭിപ്രായങ്ങള്ക്കിടയാക്കിയിട്ടുണ്ട്. നാടും രാജ്യവും ശ്രദ്ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച പലരെയും അന്ന് ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്കാന് സിപിഐഎമ്മിന് കഴിഞ്ഞു.
മന്ത്രിമാരുടെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്. കൊവിഡ് വ്യാപന കാലത്ത് മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. അതില്‍ ഒരു കുറവും ഉണ്ടാകില്ല. സിപിഐ എം ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ശൈലജയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചു എന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്രമീകരിച്ചാണ് ചടങ്ങ് നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here