Advertisement

മുൻ ഇന്ത്യൻ താരത്തിന്റെ മാതാവിന് ചികിത്സാസഹായവുമായി വിരാട് കോലി

May 20, 2021
Google News 2 minutes Read
Kohli Donates Treatment Mother

മുൻ ഇന്ത്യൻ താരത്തിൻ്റെ മാതാവിന് ചികിത്സാസഹായവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. കെഎസ് സ്രവനതി നായിഡുവിൻ്റെ മാതാവിനാണ് കോലി ചികിത്സാസഹായം നൽകിയത്. ചികിത്സയ്ക്കുള്ള 6.77 ലക്ഷം രൂപ അദ്ദേഹം നായിഡുവിനു കൈമാറി. ആകെ 16 ലക്ഷം രൂപയാണ് ഇതുവരെ മാതാവിനായി നായിഡു ചെലവാക്കിയിട്ടുള്ളത്.

അതേസമയം, ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനം 4000 കാണികൾക്കാണ്. ഹാംഷയർ കൗണ്ടി തലവനാണ് ഇക്കാര്യം. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയത്തിലേക്ക് ആളെ പ്രവേശിപ്പിക്കാൻ യുകെ സർക്കാർ അനുവാദം നൽകിയത്. കൗണ്ടി മത്സരങ്ങളിൽ കാണികളെ അനുവദിക്കുന്നുണ്ട്.

4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്ക് നൽകും. ബാക്കിയുള്ള 2000 സീറ്റുകളാവും വില്പനയ്ക്ക് വെക്കുക. ടിക്കറ്റിന് ആവശ്യക്കാർ ഏറെയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച്‌ പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും.

പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

Story Highlights: Virat Kohli Donates Rs 6.77 Lakh For Treatment Of Former India player’s Mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here