Advertisement

സാവിയെ പരിശീലകനാവാൻ ക്ഷണിച്ച് ബ്രസീൽ; നിരസിച്ച് താരം

May 20, 2021
Google News 1 minute Read
Xavi down offers Brazil

പരിശീലകനാവാനുള്ള ബ്രസീൽ ടീമിൻ്റെ ക്ഷണം നിരസിച്ച് മുൻ സ്പാനിഷ് താരം സാവി ഹെർണാണ്ടസ്. ബ്രസീലിനൊപ്പം ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും സാവിയെ ക്ഷണിച്ചു. രണ്ട് ഓഫറുകളും സാവി നിരസിച്ചു എന്നാണ് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖത്തർ ക്ലബ് അൽ സാദിൻ്റെ ക്യാപ്റ്റനായ സാവി ക്ലബുമായി കരാർ നീട്ടിയെന്നും അതുകൊണ്ടാണ് രണ്ട് ഓഫറുകളും നിരസിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2022 ഖത്തർ ലോകകപ്പ് വരെ ടിറ്റെയുടെ സഹപരിശീലകനായും അതിനു ശേഷം മുഖ്യപരിശീലകനായും നിയമിക്കാമെന്നായിരുന്നു ബ്രസീലിൻ്റെ ഓഫർ. എന്നാൽ, നിലവിൽ അൽ സാദിൻ്റെ പരിശീലകനായിരിക്കാനാണ് താത്പര്യമെന്ന് സാവി അറിയിച്ചു. മുൻ ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനാവാൻ താത്പര്യമുണ്ടെന്ന് സാവി അറിയിച്ചു എന്നാണ് റിപ്പോട്ടുകൾ. റൊണാൾഡ് കോമാൻ പുറത്താവുകയാണെങ്കിൽ സാവിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, ലാലിഗ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കുമ്പോൾ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഒരുപോലെ കിരീടപ്പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുകയാണ്. 83 പോയിൻ്റുള്ള അത്‌ലറ്റികോ മാഡ്രിഡ് അവസാന മത്സരത്തിൽ വിജയിച്ചാൽ അവർ കിരീടം ഉറപ്പിക്കും. അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ട് റയൽ വിജയിച്ചാൽ 81 പോയിൻ്റുള്ള റയൽ 84 പോയിൻ്റോടെ കിരീടം ചൂടും.

തുടക്കത്തിലെ തകർച്ചക്കു ശേഷം റോണാൾഡ് കോമാൻ്റെ ബാഴ്സലോണ ടൈറ്റിൽ പോരിൽ ചേർന്നെങ്കിലും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു കളി മാത്രം വിജയിക്കാൻ കഴിഞ്ഞ കറ്റാലൻസ് ഔദ്യോഗികമായി കിരീടപ്പോരിൽ നിന്ന് പുറത്തായി. കഴിഞ്ഞ കളി സെൽറ്റ വിഗയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് ബാഴ്സ തോറ്റത്.

Story Highlights: Xavi turns down offers from Brazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here