Advertisement

ഇടുക്കിയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം

May 21, 2021
Google News 1 minute Read

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പരിശോധനയും വാക്‌സിനേഷനും കൂട്ടി രോഗവ്യാപനം നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

ജില്ലയിലെ പ്രധാനപ്പെട്ട തോട്ടം മേഖലകളായ ബൈസന്റ് വാലി, രാജാക്കാട്, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ എന്നീ മേഖലകളിൽ 30ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നാർ, ചക്കുപള്ളം, പള്ളിവാസൽ തുടങ്ങിയ മേഖലകളിലും രോഗവ്യാപനം ഉയർന്നാണ്. തൊഴിലാളികളുടെ ഒറ്റമുറി ലയങ്ങളിലെ താമസം തന്നെയാണ് ഇതിന് കാരണം. അഞ്ച് മുതൽ പത്ത് വരെ ആളുകൾ ഓരോ മുറിയിലം കഴിയേണ്ടിവരുന്ന സ്ഥിതിയാണ്. ഒരാൾക്ക് രോഗം വന്നാൽ എല്ലാവർക്കും പകരുന്ന അവസ്ഥയാണ്. രോഗികളുള്ള വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതും അവസ്ഥ ഗുരുതരമാക്കുന്നു. പരിശോധനയ്ക്ക് വിധേയമാകാനുള്ള ആളുകളുടെ മടിയും ടെസ്റ്റ് കിറ്റിന്റെ കുറവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ലോക്ക്ഡൗൺ ലംഘിച്ച് ചില തോട്ടങ്ങളിൽ പണിയെടുപ്പിച്ചതും രോഗവ്യാപനത്തിന് കാരണമായി. അത്തരം തോട്ടമുടമകൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. മഴക്കാലമെത്തുന്നതോടെ മറ്റ് പകർച്ച വ്യാധികളും തടയുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചുതുടങ്ങി.

Story Highlights: covid rise inidukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here