വിവാദ കാർഷിക നിയമം; ‘ഞങ്ങളോട് സംസാരിക്കൂ, ആവശ്യങ്ങൾ അംഗീകരിക്കൂ’- കർഷകർ

കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ ആറ് മാസത്തോളമായി ഡൽഹിയിലെ അതിർത്തികളിൽ നടന്നുകൊണ്ടിരിക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കൂവെന്ന് കർഷകർ പറയുന്നു.
കർഷക പ്രതിഷേധത്തിൽ നിരവധി ആളുകൾ രക്തസാക്ഷികളായി. നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്. രാജ്യത്തെ കർഷകരുടെ ക്ഷേമം സർക്കാരിന്. പ്രധാനമാണെങ്കിൽ അവരോട് സംസാരിക്കാൻ തയ്യാറാവണം. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. – സംയുക്ത കിസാൻ സംഘടന ആവശ്യപ്പെട്ടു.
ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയത്. പലതവണ സർക്കാരും കർഷകരും തമ്മിൽ ചർച്ചകൾ നടന്നു. ഇരുഭാഗങ്ങളിൽ നിന്നും വിട്ടുവീഴ്ചകൾ ഉണ്ടായില്ല.
Story Highlights: Farmers Protest- Central Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here