ഗ്രൂപ്പ് രാഷ്ട്രീയം കോണ്ഗ്രസിന്റെ അടിത്തറ തകര്‍ത്തു; സ്വയം മാറ്റത്തിന് വിധേയമാകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സമസ്ത മേഖലയിലും മാറ്റം വേണമെന്നും പാര്‍ട്ടിയോട് കൂറും ആത്മാര്‍ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണം. ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here