Advertisement

ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന് അവസാനം: ഗാസയിൽ വെടിനിർത്തലിന് ധാരണ

May 21, 2021
1 minute Read

ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.

ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ നടപടിയെ ശക്തമായാണ് ഖത്തർ അപലപിച്ചിരുന്നു. സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു.

ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ സംഘർഷമാണു പശ്ചിമേഷ്യയിൽ നടന്നത്. ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ ആരംഭിച്ച സംഘർഷമാണ് രൂക്ഷമായത്. ഇസ്രയേലിൽ നിരവധി മലയാളികൾ താമസിക്കുന്ന അഷ്‌കലോൺ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് അടിമാലി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ടെൽ അവീവിനു നേരെയും റോക്കറ്റാക്രമണമുണ്ടായി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി.

ഇസ്രയേലിനെ സംബന്ധിച്ച് തീവ്രവാദികൾ, വാണിജ്യ തലസ്ഥാനമായ ടെൽ അവീവിനെയാണ് ലക്ഷ്യമിടുന്നത്. ഇസ്രായേലും അമേരിക്കയും ഒരു തീവ്രവാദ സംഘടനയായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക ഹമാസ് ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലിനെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. റമദാനിൽ ജറുസലേമിൽ ആഴ്ചകളോളം സംഘർഷമുണ്ടായതിനെത്തുടർന്ന് അൽ-അക്‌സാ പള്ളിയിലും പരിസരത്തും ഇസ്രായേൽ പോലീസും പലസ്തീൻ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
സമാധാനം പുലരാനുള്ള മാർഗങ്ങൾ തേടണമെന്നായിരുന്നു ലോക രാജ്യങ്ങളുടെയും യുഎന്നിന്റെയും ആവശ്യം.

Story Highlights: israel palastine conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top