ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി

ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. ലിവിങ് ടുഗതർ എന്ന ആശയം സമൂഹത്തിലെ എല്ലാവർക്കും സ്വീകാര്യമായിരിക്കില്ല. എന്നാൽ, അത്തരം ബന്ധം കുറ്റകരമാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജയശ്രീ താക്കൂർ വ്യക്തമാക്കി.
ആൺകുട്ടിക്ക് പത്തൊൻപത് വയസാണുള്ളത്. വിവാഹപ്രായമെത്തുന്നത് വരെ ലിവിങ് ടുഗതർ ആയി ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ അവർക്ക് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
നേരത്തെ, സമാനമായ ആവശ്യങ്ങളുള്ള രണ്ട് ഹർജികൾ പഞ്ചാബ് ഹൈക്കോടതിയുടെ വ്യത്യസ്ത ബെഞ്ചുകൾ തള്ളിയിരുന്നു. സാമൂഹ്യഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഹരിയാന ജിൻഡ് സ്വദേശികളാണ് കോടതിയെ സമീപിച്ചത്. ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Story Highlights: Living together relationships cannot be said to be illegal: Punjab Haryana High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here