കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
കൊല്ലം ജില്ലയിലെ 13 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ നിൽക്കുന്ന പഞ്ചായത്തുകളിലാണ് അധിക നിയന്ത്രണം.
ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് 7 മണി മുതൽ 2 മണി വരെ മാത്രമാണ് പ്രവർത്തനാനുമതി. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായി നിയന്ത്രിച്ചു. റേഷൻ കടകൾ, മാവേലിസ്റ്റോർ, സപ്ലൈകോ പാൽ ബൂത്തുകൾ എന്നിവയ്ക്ക് രാവിലെ എട്ടു മുതൽ 5 മണി വരെ പ്രവർത്തിക്കാം.
ഹോട്ടലുകളും റസ്റ്റോറൻ്റുകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴ് വരെ വരെ ഹോം ഡെലിവറി സർവീസിന് മാത്രമായി പ്രവർത്തിക്കാനും അനുമതി. മാധ്യമപ്രവർത്തകർക്കുൾപ്പടെ അവശ്യ വകുപ്പുകളിലെ ജീവനക്കാർക്ക് ഇവിടങ്ങളിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി.
നിയന്ത്രണങ്ങളേർപ്പെടുത്തിയ പ്രദേശങ്ങൾ-
1 – നീണ്ടകര
- ഇളംപള്ളൂർ
- പുനലൂർ
- കരവാളൂർ
- നിലമേൽ
- മൈലം
- അലയമൺ
- ഉമ്മന്നൂർ
- പന്മന
- തലവൂർ
- തൃക്കോവിൽ വട്ടം
- തൃക്കരുവ
- കുണ്ടറ
Story Highlights: rrestrictions similar to triple lockdown in 13 areas of kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here