Advertisement

ടൂള്‍ കിറ്റ് വിവാദം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട്

May 21, 2021
Google News 2 minutes Read
Twitter apologized for misrepresenting Ladakh as being in China

കോണ്‍ഗ്രസ് നിര്‍മിച്ചുവെന്ന് ആരോപിച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്ക് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സൃഷ്ടിച്ചത് എന്ന പേരില്‍ ബിജെപി വക്താവ് സംബിത് പാത്ര ട്വിറ്റ് ചെയ്ത ടൂള്‍ കിറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസുകാര്‍ ടൂള്‍ കിറ്റിനെ കുറിച്ച് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് സൃഷ്ടിച്ചതെന്ന പേരില്‍ ബിജെപി പുറത്തുവിട്ടതാണ് ടൂള്‍ കിറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സര്‍ക്കാറിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയത് എന്നായിരുന്നു ബിജെപിയുടെ ആരോപണം.

സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തയാറാക്കിയ ടൂള്‍ കിറ്റിലെ ഉള്ളടക്കം എഡിറ്റ് ചെയ്ത് വ്യാജ ഉള്ളടക്കം ചേര്‍ത്ത ചിത്രങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് ഷെയര്‍ ചെയ്ത ബിജെപി അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Story Highlights: tool kit case, congress, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here