ചെങ്കോട്ടയിലെ അക്രമസംഭവങ്ങൾ; ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം. പ്രതിഷേധക്കാർ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേന്ദ്രസർക്കാരിനെതിരായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനിടെയാണ് ചെങ്കോട്ടയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.
30-40 കാറുകളിലും 150 ബൈക്കുകളിലും കാറുകളിലുമായി 1000ഓളം പേരാണ് ചെങ്കോട്ടയിൽ അതിക്രമിച്ചുകയറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അവിടെ അവർ പൊലീസുകാരെ ആക്രമിച്ചു. അവരുടെ സുരക്ഷാ ഉപകരണങ്ങൾ തട്ടിയെടുത്തു. പൊതുശൗചാലയത്തിൽ ആളുകളെ തടവിലാക്കി. ടിക്കറ്റ് കൗണ്ടർ അടിച്ചുതകർത്തു എന്നും കുറ്റപത്രത്തിൽ പറയുന്നു.
“മെയ് 18 ന് ടിസ് ഹസാരി കോടതിയിൽ ഞങ്ങൾ 3000 പേജുള്ള കുറ്റപത്രം മുന്നിൽ സമർപ്പിച്ചു. ഞങ്ങൾ 16 പേരെ അറസ്റ്റ് ചെയ്തു, അതിൽ 13 പേർ ജാമ്യത്തിലാണ്. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയ ജുഗ്‌രാജ് സിംഗ്, ഡ്യൂട്ടിയിലിരുന്ന പൊലീസ് ഓഫീസറെ ആക്രമിച്ച ഖെംപ്രീത് സിംഗ്, ചെങ്കോട്ടയിൽ വടിവാൾ വീശിയ മനീന്ദർ സിംഗ് മോനി എന്നിവർ ജയിലിലാണ്.”- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കി. ഇതിന് നേതൃത്വം നൽകിയത് ദീപ് സിദ്ദുവാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights: Violence at Red Fort; Chargesheet against 16 persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here