Advertisement

ഗാസയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

May 22, 2021
Google News 1 minute Read

ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പലസ്തീന് സഹായ വാഗ്ദാനവുമായി അമേരിക്ക. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോൺ സംഭാഷണം നടത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ പലസ്തീന് എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു.

11 ദിവസത്തെ റോക്കറ്റ് ആക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം ഇസ്രയേലും ഹമാസും വ്യാഴാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഗാസയുടെ സ്ഥിതിഗതികൾ വിലയിരുത്തി, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര പിന്തുണ ഉറപ്പുവരുത്തുമെന്നും ബ്ലിൻകെൻ പറഞ്ഞു. അടുത്തയാഴ്ച ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തിമാക്കിയിരുന്നു.

Story Highlights: us state secretary antony blinken

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here