Advertisement

പശു സംരക്ഷണ നിയമം കൊണ്ടുവരാന്‍ അസമും; വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുമെന്ന് ഗവര്‍ണര്‍

May 22, 2021
Google News 1 minute Read
cow protection law assam

അസം സര്‍ക്കാര്‍ പശു സംരക്ഷണ നിയമം കൊണ്ടുവരാന്‍ തയാറെടുക്കുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. നിയമം നിലവില്‍ വന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് പശുക്കളെ കൊണ്ട് പോകുന്നതിനു നിരോധനം ഉണ്ടാകും.

ആളുകള്‍ പുണ്യ മൃഗമായി ആരാധിക്കുന്ന മൃഗമാണ് പശു എന്നും, മൃഗങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ജഗ്ദീഷ് മുഖി പറഞ്ഞു. പശുക്കളെ അസമിന് പുറത്ത് കടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതാകും നിയമമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ബില്‍ പാസാക്കിയാല്‍ ഇതേ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്കിടയില്‍ അസമും കൂട്ടിച്ചേര്‍ക്കപ്പെടും. പശു ആളുകള്‍ക്ക് പോഷകസമൃദ്ധമായ പാല് നല്‍കി ജീവിതം പരിപോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: assam, cow protection law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here