സ്പാനിഷ് ലീഗില്‍ ബാഴ്‌സക്കിന്ന് അവസാന അങ്കം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങും. ലീഗിലെ അവസാന സ്ഥാനക്കാരായ ഐബറിനെതിരേയാണ് ബാഴ്‌സയുടെ മത്സരം. കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും അത്ലാന്റിക്കോ മാഡ്രിഡും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ സെല്‍റ്റാ വിഗോയോട് തോറ്റതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ലീഗില്‍ 76 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സയുടെ അവസാന മത്സരത്തില്‍ കളിക്കില്ല.
അവസാന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ജൂണില്‍ ആരംഭിക്കുന്ന കോപ അമേരിക്കയ്ക്ക് മുന്പായി വിശ്രമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെസി മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
ഈ സീസണില്‍ ബാഴ്‌സയുടെ മിക്ക മത്സരങ്ങളിലും മെസി കളിച്ചിരുന്നു. അതേസമയം താരം ക്ലബ് വിടുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത സീസണില്‍ ബില്‍ബാവോയ്ക്കെതിരേ ആദ്യ മത്സരത്തില്‍ മെസി കളിക്കുമോ എന്ന് കണ്ടറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here