വാക്‌സിൻ ക്ഷാമം; ഡൽഹിയിൽ 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നിർത്തിവച്ചു

ഡൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നിർത്തിവച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് നടപടി. ‘ഡൽഹി വാക്‌സിൻ ക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന വാക്‌സിൻ ഡോസുകൾ ഇന്ന് വൈകുന്നേരത്തോടെ തീരും. നാളെ മുതൽ എല്ലാ വാക്‌സിനേഷൻ സെന്ററുകളും അടച്ചിടും’. മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിമാസം ഡൽഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്‌സിനാണ്. എന്നാൽ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്. ജൂണിൽ 8 ലക്ഷം ഡോസ് വാക്‌സിൻ മാത്രമേ നൽകൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18മുതൽ 44വരെ പ്രായമുള്ളവർക്ക് 2.5 കോടി വാക്‌സിൻ ആവശ്യമുണ്ട്. പ്രതിമാസം 8 ലക്ഷം മാത്രം തന്നാൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ 30 മാസമെങ്കിലും എടുക്കും.അപ്പോഴേക്കും നിരവധി പേർ കൊവിഡ് ബാധിച്ച് മരിക്കും’. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും വിദേശ മരുന്ന് കമ്പനികൾക്ക് ഇന്ത്യയിൽ വാക്‌സിൻ നിർമിക്കാനുള്ള അനുമതി നൽകണമെന്നും അരവിന്ദ് കെജരിവാൾ ആവശ്യപ്പെട്ടു.
Story Highlights: vaccine shortage delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here