Advertisement

ഹെലികോപ്ടറില്‍ ഫോട്ടോ സെഷന്‍’; വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

May 22, 2021
Google News 2 minutes Read

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശത്തെ പ്രശ്‌നങ്ങള്‍ അറിയാനാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും ഹെലികോപ്ടറിലിരുന്നു സര്‍വേ നടത്തുകയായിരുന്നില്ലെന്നും താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയെ ഉദ്ദേശിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

ടൗട്ടേ ചുഴലിക്കാറ്റ് നാശം വിതച്ച കൊങ്കണ്‍ മേഖലയില്‍ സന്ദര്‍ശനം നടത്തവെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന. എന്റെ സന്ദര്‍ശനം നാല് മണിക്കൂര്‍ നീണ്ടാലും പ്രശ്‌നമില്ല. സ്ഥലത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ വന്നത്. ഹെലികോപ്ടറില്‍ ഫോട്ടോ സെഷന്‍ നടത്താനല്ല. ഉദ്ധവ് താക്കറെയുടെ സന്ദര്‍ശന സമയത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.

Story Highlights:‘ In A Helicopter For A Photo Session’- Uddhav Thackeray Response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here