രാജ്യത്ത് കൊവിഡ് ബാധിതർ കുറയുന്നു; മരണനിരക്ക് 4000നു മുകളിൽ തന്നെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തർ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവിൽ 29,23,400 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിൽ 36,184 പേർക്ക് രോഗം സ്ഥിരീകരിച്ചു. 467 പേർ മരിച്ചു. 24,478 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗമുക്തർ 14,76,761. തമിഴ്നാട്ടിൽ ആകെ മരിച്ചത് 19,598 പേരാണ്. നിലവിൽ സംസ്ഥാനത്ത് 2,74,629 പേർ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ 29,644 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44,493 ആണ്. ഇന്ന് 555 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092 ആണ്. 50,70,81 പേർ ആകെ രോഗമുക്തരായി. ആകെ മരണം 86,618 ആണ്. നിലവിൽ 3,67,121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികൾ.
രാജ്യത്ത് ആകെ 19,33,72,819 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
Story Highlights: india covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here