Advertisement

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ല; ആശുപത്രി കിടക്കയില്‍ നിസ്സഹായനായി രവീന്ദ്രന്‍

May 22, 2021
Google News 0 minutes Read

കാസര്‍ഗോഡ് ദേളി സ്വദേശിയായ രവീന്ദ്രന്‍ ആശുപത്രി കിടക്കയില്‍ ആരും സഹായത്തിനില്ലാതെ ബുദ്ധിമുട്ടുന്നു. രോഗബാധിതനായി കാസര്‍ഗോഡ് ഇ കെ നയാനാര്‍ സഹകരണ ആശുപത്രിയില്‍ കഴിയുന്ന ഇയാളെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയാറാകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ ഒരാഴ്ച മുന്‍പേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആറ് ദിവസം ഐസിയുവിനുള്ളില്‍ ചികിത്സയിലായിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റി. നാല് വര്‍ഷം മുന്‍പ് ഭാര്യ മരിച്ച രവീന്ദ്രന് മക്കളില്ല. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ എത്തിച്ചതും മറ്റ് സഹായങ്ങള്‍ ചെയ്തതും മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. തൊട്ടടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.

രോഗിയുടെ കൂടെ സഹായത്തിന് ആളുകളില്ലാത്തതിനാല്‍ ആശുപത്രി ജീവനക്കാരാണ് മുഴുവന്‍ സമയം രവീന്ദ്രനെ നോക്കുന്നത്. എന്നാല്‍ കൊവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളതിനാല്‍ മുഴുവന്‍ സമയം ഒപ്പം സ്റ്റാഫിനെ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ക്കും പരിമിതികള്‍ ഉണ്ട്. രവീന്ദ്രന്റെ ചികിത്സ ചെലവ് ഉള്‍പ്പെടെ സുമനസുകളായ ആളുകളാണ് നല്‍കിയത്. എന്നാല്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ് ഈ മനുഷ്യന്‍.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here