Advertisement

സൽമാൻ ഖുർഷിദിനുള്ള മറുപടി ലഭിച്ചത് സൽമാൻ റുഷ്ദിക്ക്; താൻ സൽമാൻ ഖാനെന്ന് എഴുത്തുകാരൻ

May 22, 2021
Google News 9 minutes Read
Salman Rushdie Tweet After Being Mistaken For Salman Khurshid

ഒരു ട്വിറ്റർ ഉപയോക്താവിന് പറ്റിയ അമളിയാണ് ഇന്ന് ലോശ്രദ്ധ നേടിയിരിക്കുന്നത്. കോൺ​ഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിന് നൽകിയ മറുപടി അബദ്ധത്തിൽ സൽമാൻ റുഷ്ദിക്കാണ് ലഭിച്ചത്. ടാ​ഗ് ചെയ്തപ്പോൾ പറ്റിയ അമളിയാകാം. ഈ കൈപ്പിഴ ചെറിയ വിഭാ​ഗം ട്വിറ്റർ ഉപഭോക്താക്കൾക്കിടയിൽ മാത്രമായി ഒതുങ്ങിയ തമാശയായി നിന്നു….സാക്ഷാൽ സൽമാൻ റുഷ്ദിയെത്തി മറുപടി നൽകും വരെ…!

കാതു സത്യ എന്ന ട്വിറ്റർ ഉപയോക്താവിനാണ് അബദ്ധം പറ്റിയത്. രാജീവ് ​ഗാന്ധിയുടേയും രാഹുൽ ​ഗാന്ധിയുടെയും ചിത്രം ഷെയർ ചെയ്ത് വൺസ് ആന്റ് ഫ്യൂച്ചർ കിം​ഗ് ഓഫ് ഡമോ​ക്രസിയെന്ന് സൽമാൻ ഖുർഷിദ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഈ ട്വീറ്റിനായിരുന്നു കാതു സത്യയുടെ മറുപടി. സൽമാൻ റുഷ്ദി പോലുള്ള ഒരു ചംച ജനാധിത്യത്തെ നിർവചിക്കാൻ രാജാവ് എന്ന് ഉപയോ​ഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സത്യയുടെ മറുപടി. ഇത് സൽമാൻ ഖുർഷിദിനുള്ള മറുപടിയായിരുന്നുവെങ്കിലും അബദ്ധത്തിൽ സൽമാൻ റുഷ്ദിയെന്നാണ് ​ടാ​ഗ് ചെയ്തത്.

ട്വീറ്റ് ചർച്ചയായതോടെ സൽമാൻ റുഷ്ദി തന്നെ ട്വീറ്റിന് മറുപടിയുമായി എത്തി. ഇത് തെറ്റായ സൽമാനാണെന്നും താൻ സൽമാൻ ഖാനാണെന്നുമായിരുന്നു സൽമാൻ റുഷ്ദിയുടെ മറുപടി.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഈ മറുപടി നിരവധി പേരാണ് ഷേയർ ചെയ്തത്.

Story Highlights: Salman Rushdie Tweet After Being Mistaken For Salman Khurshid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here