കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ബിജെപി നേതാക്കളിലേക്ക്

തൃശൂര്‍ കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബിജെപി ജില്ലാ നേതാവ് കാശിനാഥന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ ബിജെപി നേതാക്കളുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.
പണം കവര്‍ന്നതറിഞ്ഞ് കൊടകരയില്‍ ആദ്യം എത്തിയത് സുജയ് സേനനാണെന്നാണ് വിവരം. കുഴൽപണവുമായി എത്തിയ സംഘത്തിന് തൃശ്ശൂരിലെ ലോഡ്ജിൽ താമസ സൗകര്യം ഒരുക്കി കൊടുത്തത് ബിജെപി നേതാക്കൾ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് ചുമതല കെ.ആർ ഹരിക്കായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും, ആർക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നതും സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ജില്ലാ നേതാക്കളെ ചോദ്യം ചെയ്തത്.
Story Highlights: Thrissur Kodakara case police enquiry to more BJP leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here