ഹിമാചൽ പ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് മരണം

ഹിമാചൽ പ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് മരണം. ഒരാൾക്ക് പരുക്കേറ്റു. ഹിമാചൽ പ്രദേശിലെ കുളുവിൽ ഗർസ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. അപകടം നടക്കുമ്പോൾ 6 പേരാണ് തുരങ്കത്തിൽ ജോലി ചെയ്തിരുന്നത്. ഇതിൽ ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മരണപ്പെട്ട നാലു പേരിൽ ഒരു നേപ്പാൾ സ്വദേശിയും ഉൾപ്പെടുന്നു.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻഎച്ച്പിസിയുടെ ഹൈഡ്രോ പവർ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിർമിക്കുന്നത്.
Story Highlights: tunnel collapses in Himachal Pradesh’s Kullu, 4 dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here