Advertisement

സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു

May 22, 2021
Google News 0 minutes Read

മുതിർന്ന സംഗീത സംവിധയകാൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസിതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്.

ആറ് ദിവസം മുമ്പ് അദ്ദേഹം കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചിരുന്നു. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വിജയ് പാട്ടീൽ എന്നാണ് യഥാർത്ഥ പേര്.

150 ലേറെ ചിത്രങ്ങളിൽ റാം ലക്ഷ്മൺ ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം. തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയത്തിൽ തന്റേതായ ഒരു ഇരിപ്പിടം അദ്ദേഹം നേടിയിരുന്നു.

റാം ലക്ഷ്മണൻറെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും ഞാനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു. ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഗായിക ലത മങ്കേഷ്കര്‍ അനുശോചന സന്ദേശത്തിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here