Advertisement

ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെ; വി ഡി സതീശനെ അഭിനന്ദിച്ച് വി എം സുധീരന്‍

May 22, 2021
Google News 0 minutes Read

പതിനഞ്ചാം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താൽപ്പര്യത്തിന് മുൻതൂക്കം ലഭിച്ചു. ​ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here