Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകള്‍

May 23, 2021
Google News 1 minute Read
india covid situation goes from bad to worse

രാജ്യത്ത് 24 മണിക്കൂറിനിടെ 240842 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3741 മരണങ്ങളുമുണ്ടായി. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികള്‍ കൂടുതലുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവര്‍ 399266 പേരാണ്.

ഈ ആഴ്ച കൊവിഡ് കണക്കില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. ഏഴ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും കര്‍ണാടക കൊവിഡ് മരണനിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.

അതേസമയം ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി രംഗത്തെത്തി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍.

വാക്‌സിനേഷന്‍ നടപടികളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വീടുകള്‍ തോറും വാക്‌സിനേഷന്‍ എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സാങ്കേതികവും ശാസ്ത്രിയവുമായ കാരണങ്ങളാല്‍ ഇതിന് സാധിക്കില്ലെന്ന് പി കെ മിശ്രയുടെ നേത്യത്വത്തിലുള്ള സമിതി വിലയിരുത്തി. രാജ്യത്ത് ഇതുവരെ 19 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here