Advertisement

പാലക്കാട് ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

May 23, 2021
Google News 1 minute Read

പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുകൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ അൻപത്തിമൂന്നുകാരനാണ് കൊവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, പാലക്കാട് സ്വദേശിയായ അമ്പതുകാരിക്കും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന 22 കാരനും നേരത്തെ ബ്ലാക്ക്ഫംഗസ് സ്ഥിരീകരിച്ചിരുന്നു. മങ്കര സ്വദേശിയായ അറുപത്തിയേഴുകാരനും രോഗബാധയുണ്ട്. ബ്ലാക്ക് ഫംഗസ് സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

Story Highlights: Black Fungus – Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here