Advertisement

പ്രതിപക്ഷ നേതൃസ്ഥാനം; ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

May 23, 2021
Google News 1 minute Read
ramesh chennithala

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യുഡിഎഫിനെ ശക്തമാക്കാന്‍ വി ഡി കഴിയട്ടെയെന്ന് ആശംസിക്കുന്നു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണ്. കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം.

തന്നെ മാറ്റിയത് ചര്‍ച്ച വിഷയമല്ല. യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള പാതയൊരുക്കുക. തന്റെ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ ജനം വിലയിരുത്തട്ടെ.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായി നിറവേറ്റി. അഞ്ച് വര്‍ഷം ഇടത് മുന്നണിയോടുള്ള തന്റെ പോരാട്ടമായിരുന്നു. തനിക്ക് ഏതായാലും പിണറായി വിജയന്റെ കൈയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. അഴിമതികള്‍ പുറത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തി. ആ പോരാട്ടം തുടരും. കെപിസിസിയിലെ തലമുറമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല.

Story Highlights: ramesh chennithala, v d satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here