Advertisement

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം

May 23, 2021
Google News 1 minute Read

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 എല്ലാവരും പുറത്തായി.

ശ്രീലങ്കയുടെ മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 74 റണ്‍സ് നേടിയ വാനിഡു ഹസരങ്ക മാത്രമാണ് പിടിച്ചുനിന്നത്.നാല് വിക്കറ്റ് നേടിയ മെഹിദി ഹസന്‍, മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് ശ്രീലങ്കയെ തകര്‍ത്തത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here