Advertisement

ടൂൾക്കിറ്റ് വിവാദം; കോൺഗ്രസിന്റെ പേരിൽ വ്യാജ രേഖ; ബി.ജെ.പി ദേശീയ വക്താവിനെതിരെ സമൻസ്

May 23, 2021
Google News 0 minutes Read

ടൂൾക്കിറ്റ് വിവാദത്തിൽ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് സമൻസ് അയച്ചു. വൈകുന്നേരം 4 ന് റായ്പൂർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഓൺലൈൻ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് സംപിത് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംപിത് പത്രയ്ക്കും മുൻ ഛത്തീസ്ഗഡ് മന്ത്രി രമൺ സിംഗിനുമെതിരെയാണ് പരാതി. കോൺഗ്രസിന്റെ വ്യാജ ലെറ്റർഹെഡിൽ നിന്ന് തെറ്റായ വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് കേസ്. വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ ആണ് പരാതി നൽകിയത്.

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന്റെ തോൽവി മറച്ചുവെച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here