കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കാൻ ‘മുഖ്യമന്ത്രി വാത്സല്യ യോജന’

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സംരക്ഷിക്കാൻ ‘മുഖ്യമന്ത്രി വാത്സല്യ യോജന’പദ്ധതിയുമായി ഉത്തരാഖണ്ഡ് സർക്കാർ. കൊവിഡ് രോഗികൾ മരിച്ചാൽ അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് അതിനാണ് പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി ടിരത് സിംഗ് റാവത്ത് ട്വീറ്റ് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 5270 കൊവിഡ് കേസുകൾ നിലവിലുണ്ട്. 116 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുട്ടികളുടെ സംരക്ഷണ ചുമതലയെപ്പറ്റി കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു. മെയ് 30ന് പദ്ധതിക്ക് തുടക്കമിടും. നേരത്തെ സമാന രീതി മധ്യപ്രദേശിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായും സർക്കാർ വഹിക്കാനും പ്രതിമാസം 5000 രൂപയും റേഷനും നൽകാനും തീരുമാനിച്ചിരുന്നു.
Story Highlights: uttarakhand chief minister
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!