ലോകകപ്പ് കഴിഞ്ഞിട്ട് ഒരു വർഷം; വനിതാ ടീം അംഗങ്ങൾക്ക് ഇനിയും പ്രൈസ് മണി നൽകാതെ ബിസിസിഐ

കഴിഞ്ഞ ടി-20 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ടീമിന് ഇനിയും പ്രൈസ് മണി നൽകാതെ ബിസിസിഐ. കഴിഞ്ഞ മാർച്ചിൽ നടന്ന ലോകകപ്പിൽ നിന്ന് ലഭിച്ച 500,000 ഡോളറിൻ്റെ ഷെയറാണ് ഇനിയും വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ഈ ആഴ്ച തന്നെ പണം വിതരണം ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.
കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് റണ്ണേഴ്സ് അപ്പ് ആയത്. റണ്ണേഴ്സ് അപ്പിന് 500,000 ഡോളറയിരുന്നു പ്രൈസ് മണി. ഈ പണത്തിൻ്റെ നിശ്ചിത ശതമാനം താരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ പണമാണ് ബിസിസിഐ ഒരു വർഷമായിട്ടും വിതരണം ചെയ്യാതിരിക്കുന്നത്.
“ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ഈ ആഴ്ച അവസാനം പ്രൈസ് മണിയുടെ പങ്ക് ലഭിക്കും. കൈമാറ്റം പൂർത്തിയായിട്ടുണ്ട്. താരങ്ങൾക്ക് ഉടൻ തന്നെ പണം ലഭിക്കും. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഞങ്ങൾക്ക് പണം ലഭിച്ചത്. ഇത് വനിതാ ടീമിൻ്റെ പണം മാത്രമല്ല, പുരുഷ ടീമിൻ്റെ സെൻട്രൽ കോൺട്രാക്റ്റ് പണം, രാജ്യാന്തര മാച്ച് ഫീസ്, പുരുഷ-വനിതാ ആഭ്യന്തര മത്സരങ്ങളുടെ ഫീസ് എന്നിവയൊക്കെ വൈകി. കൊവിഡ് സാഹചര്യം കാരണമാണ് അതൊക്കെ സംഭവിച്ചത്.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: BCCI not paying women’s team prize money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here