Advertisement

രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം; വാക്സിനായി ഇനി സ്പോട്ട് രജിസ്ട്രേഷനും

May 24, 2021
Google News 1 minute Read
dry run begins in all states from jan 2

രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാമെന്നും പുതിയ വാക്സിൻ നയത്തിൽ പറയുന്നു.

പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുട വാക്സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം.

അതേസമയം, ഇന്ത്യയിൽ സ്പുടനിക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതിയായി. ആർഡിഐഎഫും – പനാസിയ ബയോടെക്കും ചേർന്നാണ് ഉൽപ്പാദനം. പ്രതിവർഷം നൂറ് മില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Story Highlights: change in vaccine policy of central govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here