Advertisement

ഇറ്റലിയിൽ ആകാശദുരന്തം; കേബിൾ കാർ പൊട്ടിവീണ് 14 മരണം

May 24, 2021
0 minutes Read

വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ പൊട്ടിവീണുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഒരു കുട്ടിയുൾപ്പെടെ 14 പേരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലഗുരുതരമാണ്. ഞായറാഴ്ച മജോറി തടാകത്തിന് സമീപമായിരുന്നു അപകടം.

മരിച്ചവരിൽ അഞ്ച് പേർ ഇസ്രേലി പൗരൻമാരാണ്. ഭൂരിപക്ഷം പേരും അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച്, ഒൻപത് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ വ്യോമമാർഗം ടൂറിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒൻപത് വയസുള്ള കുട്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

റിസോർട്ട് നഗരമായ സ്ട്രെസയിൽ നിന്ന് പീഡ്‌മോണ്ട് മേഖലയിലെ മോട്ടറോൺ പർവതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. സ്‌ട്രെസയിൽ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റർ ഉയരത്തിലുള്ള മോട്ടറോൺ മലയുടെ മുകളിലേക്ക് 20 മിനിറ്റിൽ എത്താവുന്നതാണു കേബിൾ കാർ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top