Advertisement

രോഗവ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചു: മുഖ്യമന്ത്രി

May 24, 2021
Google News 1 minute Read
Lockdown reduce covid Pinarayi

സംസ്ഥാനത്ത് രോഗവ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രോഗവ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചു. എങ്കിലും ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കുറവുണ്ടായി. ഇപ്പോൾ ഇവിടെ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് രോഗവ്യാപ്തി വർധിപ്പിക്കും. മതിയായ ക്വാറൻ്റീൻ സൗകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ ക്വാറൻ്റീനിൽ കഴിയുന്നവർ ഇത്തരം വീടുകളിൽ കഴിയുമ്പോൾ മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടാവും. അവർക്കായി പ്രത്യേക വാസസ്ഥലം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്എൽടിസികളും ഒരുക്കും. സ്റ്റബിലൈസേഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കും. 15 മെഡിക്കൽ ബ്ലോക്കുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ക്വാറൻ്റീനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിക്കുന്നവരെ ടെസ്റ്റ് നടത്തി പോസിറ്റീവായാൽ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Lockdown helps reduce spread of covid: Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here