മുംബൈ ബാർജ് അപകടം; അപകടകത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ്

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ 86 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു. അപകടത്തിൽ ഇനിയും കണ്ടെത്താനുള്ള മലയാളി വിവേക് സുരേന്ദ്രനെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അടിഞ്ഞ മൃതദേഹങ്ങൾ ബാർജിൽ ഉണ്ടായിരുന്നവരുടേതെന്ന് ഉറപ്പിച്ചതോടെയാണ് അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേന അറിയിച്ചത്. പി305 ബാർജിലെ 261 പേരും വരപ്രദ ടക്‌ബോട്ടിലെ 13 പേരുമാണ് അപകടത്തിൽപെട്ടത്. 188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങൾ ഗുജറാത്തിലെ കടൽതീരത്ത് നിന്നും എട്ട് മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് നിന്നും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു. ഇതോടെ ദുരന്തത്തിൽ 86 പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ കണ്ടെത്തിയ മുഴുവൻ മൃതദേഹവും തിരിച്ചറിഞ്ഞതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ബാർജ് അപകടത്തിൽ ഏഴ് മലയാളികളാണ് മരിച്ചത്.
Story Highlights: mumbai barge accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here