Advertisement

ലക്ഷദ്വീപിനൊപ്പം ചേർന്ന് സണ്ണി വെയ്നും; ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കടുക്കുന്നു

May 24, 2021
Google News 1 minute Read
sunny wayne supports lakshadweep

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച് നടൻ സണ്ണി വെയ്ൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവനടൻ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ‘എൻ്റെ സഹോദരീസഹോദരങ്ങൾക്കൊപ്പം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. ‘സേവ് ലക്ഷദ്വീപ്’ എന്ന ഹാഷ്ടാഗ് കൂടി ഉൾപ്പെടുത്തിയായിരുന്നു സണ്ണി വെയ്ൻ്റെ പോസ്റ്റ്.

നടൻ പൃഥ്വിരാജ്, ഫുട്ബോൾ താരം സികെ വിനീത് എന്നിവരും നേരത്തെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളിൽ ദ്വീപ് നിവാസികൾ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിന തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോ​ഗതിയിലേക്ക് നയിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നീണ്ട കുറിപ്പിലൂടെയാണ് സികെ വിനീത് ദ്വീപ് ജനതയ്ക്ക് പിന്തുണ നൽകിയത്. പ്രഫുൽ പട്ടേൽ കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാൻ കാരണമായി. സ്കൂൾ ക്യാൻറീനുകളിൽ നിന്നും മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി എന്ന് വിനീത് കുറിച്ചു.

വളരെ വാഹനങ്ങൾ മാത്രമുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമർശിച്ചു. കാലിയായ ജയിലുകൾ ഉള്ളതും കുറ്റകൃത്യങ്ങൾ കുറവുമായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിക്കുന്നു. ലക്ഷദ്വീപിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആർക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിൻറെ ഫേസ്ബുക്ക് കുറിപ്പ്.

ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നതും.

Story Highlights: sunny wayne supports lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here