മലപ്പുറം; കൊവിഡ് രോഗികളുടെ എണ്ണത്തിലും ടി.പി.ആര്‍ നിരക്കിലും പ്രതീക്ഷിച്ച കുറവില്ല

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ലോക് ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തിലും ടി.പി.ആര്‍ നിരക്കിലും പ്രതീക്ഷിച്ച കുറവില്ല. ജില്ലയില്‍ വീടുകള്‍ക്കുളളില്‍ നിന്നു തന്നെ വന്‍തോതില്‍ രോഗം കുടുംബാംഗങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
സംസ്ഥാന ശരാശരിയേക്കാള്‍ ഏഴു ശതാമാനം അധികമാണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 27. 34 ശതമനം. ദിവസേനയുളള കോവിഡ് പരിശോധനകളുടെ എണ്ണം മൂന്നിരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ ഫലം കൂടി എത്തുന്നതോടെ കൊവിഡ് രോഗികളുടെ മൊത്തം എണ്ണം കൂടിയാലും ടി.പി.ആര്‍ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുളള ലോക്ഡൗണ്‍ തുടരുമ്പോഴും കൂട്ടുകുടുംബങ്ങള്‍ക്കുളളില്‍ തന്നെ രോഗം രക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
ഗ്രാമപ്രദേശങ്ങള്‍ തോറും ക്യാംമ്പുകൾ സംഘടിപ്പിച്ചാണ് സ്രവം ശേഖരിക്കുന്നത്.ഓരോ വാര്‍ഡുകള്‍ തോറും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആര്‍.ആര്‍.ടി അംഗങ്ങളേയും ഇതരസംസ്ഥാന തൊഴിലാളികളേയും പരിശോധനയ്ക്കു വിധേയരാകും. ഒപ്പം ട്രിപ്പിള്‍ ലോക് ഡൗണിന്റെ ഭാഗമായി പൊലീസ് പരിശോധനകളും കടുപ്പിക്കാനാണ് തീരുമാനം.
Story Highlights: Covid-19 spreads in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here